ബാലുശ്ശേരി മണ്ഡലത്തിലെ ഹിൽ ഹൈവെയുടെ രണ്ട് റീച്ചിനും കിഫ്ബിയുടെ സാമ്പത്തികാനുമതി

 

ബാലുശ്ശേരി: മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹിൽ ഹൈവെയുടെ രണ്ട് റീച്ചിനും കിഫ്ബിയുടെ കഴിഞ്ഞ ദിവസം ചേർന്ന മീറ്റിങ്ങിൽ അന്തിമ സാമ്പത്തികാനുമതി നൽകി.

എകരൂൽ കക്കയം ഡാം സൈറ്റ് റോഡിലൂടെ യാണ് ഹിൽ ഹൈവെ കടന്നു പോവുന്നത് .12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ബി.എം & ബി.സിയും ,ഡ്രൈനേജും  ,പാലം, കൽവർട്ട് പ്രവർത്തിയും ഇതിൽ ഉൾപ്പെടും,

28 മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള 6.8 കി മീ ആവശ്യമായ വീതി ലഭിക്കും, ഈ ഭാഗം പ്രത്യേകമായി പരിഗണിച്ച് പ്രവർത്തി ആരംഭിക്കാൻ നേരെത്തെ KRFB യോട് ആവശ്യപ്പെട്ടതനുസരിച്ചാണ് 41.23 കോടിക്ക് കിഫ്ബി അനുമതി തന്നിരിക്കുന്നത്.ഈ ഭാഗം ഉടനെ ടെണ്ടർ ചെയത് പ്രവർത്തി ആരംഭിക്കും.

28 മൈൽ മുതൽ പെരുവണ്ണാമൂഴി വരെയുളള റീച്ചിൽ കൂരാച്ചുണ്ട് ടൗണിൽ ആവശ്യമായ വീതി ലഭിക്കണം.കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരോടൊപ്പം അവിടെ സന്ദർശിച്ചിരുന്നു. ടൗണിൽ വീതി ലഭിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൗണിൽ വീതി ലഭിച്ചാൽ മാത്രമേ ഹിൽ ഹൈവെ യുടെ തുടർച്ച നഷ്ടപ്പെടാതെ പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ.


Post a Comment

Previous Post Next Post