മലയോര ഹൈവേ: കായക്കൊടി പഞ്ചായത്തിൽ അളവെടുത്തു



കുറ്റ്യാടി: മുടിക്കൽപാലം മുതൽ തൊട്ടിൽപാലം വരെ ടെൻഡർ നടപടികൾ പൂർത്തിയായ മലയോര ഹൈവേയുടെ കായക്കൊടി പഞ്ചായത്തിലെ അളവ് നടപടി തുടങ്ങി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. നിടുമണ്ണൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്തു. മെംബർമാരായ ഷൈമ പ്രദീപ്, കെ. ശോഭ, റഫീഖ് കൊടുവങ്ങൽ, കർമസമിതി പ്രവർത്തകരായ എം.കെ. ശശി, എ. റഷീദ്, പി.പി. മൊയ്തു, പി.പി. നാണു, കെ.സി. ഗോവിന്ദൻ, സാലിഹ്, ഇ.കെ. പോക്കർ, എം. ചന്ദ്രൻ, വി.കെ. കരുണൻ, കെ.പി. ബാബു, വി.കെ. സതീശൻ, ടി.പി. അജേഷ്, സി.എം. രാജൻ, കെ.പി. സുനിൽ, വി.കെ. അനന്തൻ, മനീഷ് എന്നിവർ നേതൃത്വം നൽകി. 


Post a Comment

Previous Post Next Post