കോഴിക്കോട്: എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ മാറ്റംവരുത്തിയ 36 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. മറ്റു വിവിധ നിയമലംഘനങ്ങൾക്കായി 131 വാഹനങ്ങൾക്കെതിരേ കേസെടുത്തു.
പിഴയായി 3,51,390 രൂപ ഈടാക്കി. കോഴിക്കോട് ആർ.ടി.ഒ. സുമേഷിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. അനധികൃതമായി സൈലൻസർ ഘടിപ്പിച്ച് അമിതശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനുളള പരിശോധന 18 വരെ തുടരും.
Tags:
RTO