പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26-ന് സഞ്ചാരികൾക്കായി സമർപ്പിക്കും


പേരാമ്പ്ര:പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികൾക്കായി സമർപ്പിക്കും. എംഎൽഎ ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. 

3.13 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന പെരുവണ്ണാമൂഴിയിൽ നടപ്പാക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനായിരുന്നു പദ്ധതി നിർവഹണച്ചുമതല. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, റൗണ്ട് എബൗട്ട്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചത്. പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് ചുമതല എംഎൽഎ ചെയർമാനും ജില്ലാ കലക്ടർ സെക്രട്ടറിയും ഡിടിപിസി എക്‌സിക്യൂട്ടീവ് എൻജിനിയർ, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്.


Post a Comment

Previous Post Next Post