പൊതുമരാമത്ത് പരിശോധനാ സംഘത്തിന്റെ യോഗം ഇന്ന് കോഴിക്കോട്


കോഴിക്കോട്: തകരാറില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതും ഗുണനിലവാരം ഉറപ്പാക്കാതെയുള്ള പണികള്‍ നടത്തുന്നതും കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് (ഫെബ്രുവരി 4) കോഴിക്കോട്ട് ചേരും. രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം. ഇതുവരെ നടത്തിയ കണ്ടെത്തലുകള്‍ അവലോകനം ചെയ്യാനും പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് അടിയന്തരമായി യോഗം ചേരുന്നത്. ഈയിടെ രൂപീകരിച്ച പ്രത്യേക സംഘം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇതിനകം പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.


Post a Comment

Previous Post Next Post