കോഴിക്കോട് ഐ.ഐ.എമ്മിൽ 100 ശതമാനം പ്ലേസ്‌മെന്റ്


കുന്ദമംഗലം : കോഴിക്കോട് ഐ.ഐ.എമ്മിലെ ഒരു വർഷത്തെ എം.ബി.എ. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ ബിസിനസ് ലീഡർഷിപ്പിൽ 100 ശതമാനം ഫൈനൽ പ്ലേസ്‌മെന്റ്.

റെക്കോഡ്‌ സമയത്തിനുള്ളിലാണ് രണ്ടാം ബാച്ച് 100 ശതമാനം പ്ലേസ്‌മെന്റ് നേടിയത്. ശരാശരി ശമ്പളം 29 ലക്ഷം രൂപയാണ്. അന്താരാഷ്ട്രകമ്പനി വാഗ്ദാനം ചെയ്ത 69.3 ലക്ഷമാണ് ഏറ്റവും ഉയർന്ന ശമ്പളം. ആമസോൺ, ആറ്റോസ്, ബെയിൻ ആൻഡ് കമ്പനി, ബാർക്ലേയ്സ്, കോഗ്നിസന്റ്, ഗ്രാമനർ, ഹാഷെഡിൻ ബൈ ഡെലോയിറ്റ്, ഇൻഫോസിസ് കൺസൽട്ടിങ്, മാത്ത് കമ്പനി, മൈക്രോസോഫ്റ്റ്, എംഫാസിസ്, പാരാമൗണ്ട്, പബ്ലിസിസ് സാപ്പിയന്റ്, ഐ.ബി.എം. കൺസൽട്ടിങ്, ക്വാണ്ടിഫി, റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിങ്ങനെ 52 കമ്പനികൾ പങ്കെടുത്തു.


53 വിദ്യാർഥികൾക്ക് ഓഫറുകൾ ലഭിച്ചു. ഇതിൽ 42 ശതമാനവും കൺസൽട്ടൻസിയുമായി ബന്ധപ്പെട്ടതാണ്. ശരാശരി ശമ്പളം 29 ലക്ഷംഉയർന്ന ശമ്പളം 69.3 ലക്ഷം

Post a Comment

Previous Post Next Post