സംസ്ഥാന ബജറ്റ്: ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി രൂപയുടെ പദ്ധതി



ബേപ്പൂര്‍: സംസ്ഥാന ബജറ്റില്‍ ബേപ്പൂര്‍ തുറമുഖ വികസനത്തിന് 15 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കപ്പല്‍ ചാലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി, കപ്പലുകള്‍ അടുപ്പിക്കാനുള്ള പുതിയ ബര്‍ത്തുകളുടെ നിര്‍മാണം, പുതുതായി ഏറ്റെടുത്ത കോവിലകം ഭൂമിയില്‍ ഗോഡൗണ്‍, കണ്ടെയ്‌നര്‍ യാര്‍ഡുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ പദ്ധതിയുടെ ഭാഗമാകും.


കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്നതോടെ വലിയ കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് അടുപ്പിക്കാനാകും. പദ്ധതി നടപ്പാക്കുന്നതോടെ കോഴിക്കോടിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകളില്‍ വന്‍ കുതിപ്പുണ്ടാകും.

Post a Comment

Previous Post Next Post