കുറ്റിച്ചിറകുളം നവീകരണ പൈതൃക പദ്ധതിയും ഇബ്ന്‍ബത്തൂത്ത നടപ്പാതയും നാളെ ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: കുറ്റിച്ചിറ കുളം നവീകരണ പൈതൃക പദ്ധതിയുടെയും ഇബ്ന്‍ബത്തൂത്ത നടപ്പാതയുടെയും ഉദ്ഘാടനം നാളെ  (മാര്‍ച്ച് 26) വൈകിട്ട് 7.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും. 

രണ്ട് കോടി രൂപ ചെലവഴിച്ച് നാല് ഘട്ടങ്ങളായാണ് പൈതൃകപദ്ധതി പൂര്‍ത്തിയാക്കിയത്. കുറ്റിച്ചിറകുളം നവീകരണ പദ്ധതിക്കായി 98,43,506 രൂപയുടെയും ഇബ്ന്‍ബത്തൂത്ത നടപ്പാതയ്ക്ക് 25,00,000 രൂപയുടെയും ഭരണാനുമതിയാണ് വിനോദസഞ്ചാരവകുപ്പ് നല്‍കിയിരുന്നത്. എം.കെ മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എഴുപത്തഞ്ചുലക്ഷം രൂപയും പദ്ധതിക്കായി വിനിയോഗിച്ചു.



ഇബ്ന്‍ബത്തൂത്തയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച ഇബ്ന്‍ബത്തൂത്ത നടപ്പാത കോഴിക്കോടിന്റെ സാംസ്‌കാരിക  പൈതൃക ചരിത്രം വിളിച്ചോതുന്നതാണ്. സ്വാതന്ത്രസമരസേനാനി ഹസ്സന്‍കോയ മുല്ലയുടെ പേരിലുള്ള കുട്ടികളുടെ പാര്‍ക്ക്, കുളകടവ് നവീകരണം, കുളം ശുചിയാക്കല്‍, നടപ്പാത, ഇരിപ്പിടനവീകരണം, ക്ലാഡിങ് വര്‍ക്ക്, അലങ്കാരവിളക്കുകള്‍, ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post