നാദാപുരം സബ്ജയിൽ: സർവേ നടപടികൾ തുടങ്ങി


കക്കട്ടിൽ : നാദാപുരം സബ്ജയിൽ നിർമിക്കാൻ സ്ഥലമേറ്റെടുക്കാനുള്ള സർവേനടപടികൾ തുടങ്ങി. കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പെരുവാണി വ്യവസായ എസ്റ്റേറ്റിലെ ഒരേക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.

ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ സ്ഥലം സന്ദർശിച്ച്‌ സ്ഥലം അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.


നേരത്തേ നാദാപുരം നിയോജകമണ്ഡലത്തിൽത്തന്നെ ജയിലിന് സ്ഥലം കണ്ടെത്താൻ ശ്രമംനടന്നിരുന്നു. വളയം പഞ്ചായത്തിൽ പോലീസ് ബാരക്സ് സ്ഥിതിചെയ്യുന്നതിനോട് ചേർന്നുള്ള സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നെങ്കിലും വിട്ടുനൽകാൻ പോലീസ് വകുപ്പ് തയ്യാറായില്ല.

തുടർന്നാണ് നാദാപുരത്തിനുപുറത്ത് സ്ഥലം കണ്ടെത്താൻ ശ്രമംതുടങ്ങിയത്. നാദാപുരം, പേരാമ്പ്ര, പയ്യോളി കോടതികളിൽനിന്ന് ഉൾപ്പെടെയുള്ള റിമാൻഡുതടവുകാരെ പാർപ്പിക്കുന്ന വടകര സബ്ജയിലിൽ പലപ്പോഴും ഉൾക്കൊള്ളാനാകാത്ത തടവുകാരുണ്ടാവുന്നതിനാലാണ് ഒരു സബ്ജയിലിനുകൂടി അനുമതി ലഭ്യമായത്.


ഡി.ഐ.ജി. (എൻ.സെഡ്) വിനോദിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടന്ന സർവേയിൽ കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത, വൈസ്‌ പ്രസിഡൻറ് വി. വിജിലേഷ്, വടകര സബ്ജയിൽ സൂപ്രണ്ട് ഇ.വി. ജിജേഷ്, വടകര താലൂക്ക് സർവേയർ അശോകൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post