ബൈപ്പാസ്: ആറുവരിപ്പാതയിൽ കോൺക്രീറ്റ് ചെയ്തുതുടങ്ങി

സി.ടി. എസ്.ബി. രീതിയിൽ രാമനാട്ടുകര സേവാമന്ദിരം ഹയർസെക്കൻഡറി സ്കൂളിനുമുന്നിൽ കോൺക്രീറ്റ് ചെയ്യുന്നു

രാമനാട്ടുകര : ദേശീയപാത ബൈപ്പാസ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വീതികൂട്ടിയ ഭാഗങ്ങളിൽ കോൺക്രീറ്റ് ജോലി തുടങ്ങി. രാമനാട്ടുകരയിൽ സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലാണ് വ്യാഴാഴ്ച പുതിയ രീതിയിലുള്ള കോൺക്രീറ്റ് തുടങ്ങിയത്. വിവിധ അളവിലുള്ള ചെറിയ കരിങ്കല്ലുകൾ നിശ്ചിത അളവിൽ സിമന്റ് ചേർത്ത് മിശ്രിതമാക്കിയാണ് കോൺക്രീറ്റ് ചെയ്യുന്നത്. പന്തീരാങ്കാവിലെ പ്ലാന്റിലാണ് മിശ്രിതം തയ്യാറാക്കുന്നത്.

പുതിയതായി മണ്ണുനിറച്ച ഭാഗങ്ങളിൽ ആദ്യം പത്തു സെന്റിമീറ്ററും പിന്നീട് ഇതിനു മുകളിൽ വീണ്ടും പത്തു സെന്റിമീറ്ററും ഘനത്തിൽ കോൺക്രീറ്റ് നിരത്തിയാണ് പുതിയ റോഡ് നിർമിക്കുക. സി.ടി.എസ്.ബി. (സിമെന്റ് ട്രീറ്റഡ് സബ് ബേസ്) എന്നാണ് ഈ രീതിയിലുള്ള കോൺക്രീറ്റിനു പറയുക. പഴയ രണ്ടുവരിപ്പാതയ്ക്ക്‌ ഇരുവശത്തും ഇങ്ങനെ കോൺക്രീറ്റ് ചെയ്തതിനുശേഷമാണ് റോഡ് പൂർണമായി ടാറിങ് നടത്തുക.


മഴക്കാലം തുടങ്ങുന്നതിനുമുമ്പ് സർവീസ് റോഡിലെ അഴുക്കുചാലിന്റെ പണി തുടങ്ങും. അതിനുശേഷം സർവീസ് റോഡിലും ഈ രൂപത്തിൽ കോൺക്രീറ്റ് നടത്തും. നിശ്ചിതസമയത്തിൽ പണി പൂർത്തിയാക്കുക എന്ന ലക്ഷ്യംവെച്ച് നിർമാണ പ്രവർത്തനം വേഗത്തിലാണ് നടക്കുന്നത്.

Post a Comment

Previous Post Next Post