കോഴിക്കോട്: ബൈപാസ് ആറുവരിയാക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റോഡിന്റെ വശങ്ങളില് അവശേഷിക്കുന്ന പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൈപാസ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത മണ്ണ്, മരത്തടികള്‍ മറ്റു പാഴ് വസ്തുക്കള്‍ എന്നിവയാണ് നീക്കം ചെയ്യുക.
വേങ്ങേരി, പാച്ചാക്കില്‍, മാമ്പുഴപാലം, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് പാഴ് വസ്തുക്കള്‍ നീക്കംചെയ്യേണ്ടത്. ഇവ ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ 94470 03971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.