സ്‌കൂൾ വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്തെ ടിപ്പർ ഗതാഗത നിയന്ത്രണത്തിന് മാർഗനിർദേശങ്ങളായി



കോഴിക്കോട്: വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂൾ വാഹനങ്ങൾ കൂടുതലായി സഞ്ചരിക്കുന്ന സമയത്തെ ടിപ്പർ ലോറികളുടെ ഗതാഗത നിയന്ത്രണത്തിന് പുതുക്കിയ മാർഗനിർദേശങ്ങളായി. ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5 വരെയും ആയി പുനഃക്രമീകരിക്കും. 


ജില്ലാ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഏപ്രിൽ അവസാനവാരം ചേരുന്ന യോഗത്തിൽ പുതിയ നിർദേശങ്ങൾ സമർപ്പിക്കും. തീരുമാനത്തിൽ ആക്ഷേപങ്ങളോ എതിർ വാദങ്ങളോ ഉള്ളവർ 15 ദിവസത്തിനകം ചേവായൂരിലുള്ള എൻഫോഴ്സ്മെന്റ് റിജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറെ അറിയിക്കുക.

Post a Comment

Previous Post Next Post