കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി


കോഴിക്കോട്: കടലുണ്ടി പക്ഷി സങ്കേതം നടപ്പാത പദ്ധതിക്കായി 1.44 കോടിരൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
 
കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം. കമ്മ്യൂണിറ്റി റിസർവിന്റെ വികസന പദ്ധതിയാണ് കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് നടപ്പാത പദ്ധതി. നടപ്പാത, ആർച്ച് ബ്രിഡ്ജ്, വ്യൂവിംഗ് ഡെക്ക്, റെയിലിങ് ആൻഡ് ഫെൻസിങ്, സ്നാക്ക് ബാറുകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സീറ്റിങ് ഏരിയ, ലൈറ്റിങ് മുതലായവ പദ്ധതിൽ ഉൾപ്പെടും.
വിനോദസഞ്ചാര രംഗത്ത് പദ്ധതി  ഒരു നാഴികക്കല്ലായി തീരും. വിനോദസഞ്ചാര വകുപ്പിന്റെ വർക്കിങ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയുംവേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post