കരിങ്കല്ലിന് വില കൂട്ടി ലോഡിന് 2200


കോഴിക്കോട്: കക്കോടി, ബാലുശ്ശേരി മേഖലയിൽ ക്വാറികളിൽ കരിങ്കല്ലിന്റെ വില വർദ്ധിപ്പിച്ചു. സ്ക്വയർ ഫൂട്ടിന് 5.50 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ലോഡ് കരങ്കല്ലിന് ക്വാറിയിൽ 1650 രൂപ ഉണ്ടായിരുന്നത് 2200 രൂപയാകും. വാഹന ചാർജ് കൂടി വരുന്നതോടെ കരിങ്കല്ലിന്റെ വില വലിയ തോതിൽ ഉയരുമെന്ന് സംയുക്ത ക്വാറി ഓണേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. .
അഞ്ച് വർഷത്തിന് ശേഷമാണ് വില വർദ്ധിപ്പിക്കുന്നത്.കുറ്റ്യാടി, തൊട്ടിൽപാലം, അരിക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ വിലവർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൊവിഡിന് മുമ്പ് വില വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എക്‌സ്‌പ്ലോസീവ് വില 60 ശതമാനത്തിലേറെ വർദ്ധിച്ചു. ചെലവ് ഇരട്ടിയോളമായി. വിലവർദ്ധനവല്ലാതെ മുമ്പോട്ടു പോയാൽ ക്വാറികൾ അടച്ചിടേണ്ടി വരുമെന്ന് കക്കോടി, ബാലുശ്ശേരി ഏരിയ സംയുക്ത ക്വാറി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിൽ കരിങ്കല്ലിന് പി.ഡബ്ല്യു.ഡി നിശ്ചയിച്ച നിരക്കിൽ താഴെ മാത്രമേ പുതിയ നിരക്ക് വരികയുള്ളൂവെന്ന് നേതാക്കൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ എ.കെ.ഡേവിസൺ, കെ.കെ.രവീന്ദ്രൻ, ടി.ഹരിദാസൻ,ടി.കെ.സിദ്ധാർത്ഥൻ, യു.വി.ചന്ദ്രൻ എന്നവർ പങ്കെടുത്തു.

Post a Comment

Previous Post Next Post