കോഴിക്കോട്: താമരശ്ശേരി - വാഴച്ചാൽ - മൂന്നാർ റൂട്ടിൽ ഉല്ലാസയാത്ര സർവീസുമായി കെഎസ്ആർടിസി താമരശ്ശേരി. ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.തുമ്പൂർമുഴി ഡാം, അതിരപ്പള്ളി വാട്ടർഫാൾ, വാഴച്ചാൽ വഴി മൂന്നാർ എന്നിങ്ങനെയാൺ ഉല്ലാസയാത്ര സർവ്വീസിൻ്റെ റൂട്ട്.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു. വാഴച്ചാലിൽ നിന്ന് 52 കിലോമീറ്റർ മാറിയാണ് കെ എസ് ആർ ടി സി ചാലക്കുടി സ്ഥിതി ചെയ്യുന്നത്.
Read also: മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ... : തൊട്ടിൽപ്പാലം - മൂന്നാർ ഉല്ലാസ യാത്ര സർവ്വീസുമായി കെഎസ്ആർടിസി
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . പന്ത്രണ്ടു വർഷത്തിലൊരിക്കൽ പുൽമേടുകൾ നീല നിറത്തിൽ പുതപ്പിക്കുന്ന ഈ പുഷ്പം അടുത്തതായി 2018 ൽ പൂക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതിചെയ്യുന്നു. ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആനമുടി.മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്.
യാത്രാ നിരക്ക് 1900 രൂപ
രണ്ട് പകലും, ഒരു രാത്രിയുമാണ് ഉല്ലാസയാത്ര
(സൂപ്പർ ഡീലക്സ്- കെ.എസ്.ആർ.ടി.സി എ.സി ബസ്സിൽ ഡോർമെട്രി താമസം ഉൾപ്പെടെ,ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ
അപ്പോ പോയാലോ!
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.👇
കെ എസ് ആർ ടി സി താമരശ്ശേരി
- മൊബൈൽ - 9895218975, 9961062548, 8848490187
- ഈ മെയിൽ- tsy@kerala.gov.in