പുതിയപാലത്ത് വലിയപാലം: യോഗ്യരായത് രണ്ടു കമ്പനികൾ

കോഴിക്കോട് : പുതിയപാലത്ത് വലിയപാലം നിർമിക്കുന്നതിനുള്ള ടെൻഡറിൽ യോഗ്യരായത് രണ്ടുകമ്പനികൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പി.എം.ആർ. കമ്പനിയുമാണ് യോഗ്യരായിട്ടുള്ളത്.
ചട്ടപ്രകാരം കുറഞ്ഞ തുക സമർപ്പിച്ചവരെയാണ് തിരഞ്ഞെടുക്കുക. മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുശേഷം ആരെയാണ് ചുമതലയേൽപ്പിക്കുകയെന്ന് തീരുമാനമാകുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു. 27-ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ.


പുതിയപാലത്ത് 125 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള ആർച്ച് മാതൃകയിലുള്ള വലിയപാലമാണ് പണിയുന്നത്. ആകെ 40 കോടിയിലേറെയാണ് പദ്ധതിച്ചെലവ്. പാലത്തിനും സമീപനറോഡിനുമായുള്ള ഭൂമിയേറ്റെടുക്കൽ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കെട്ടിടങ്ങളും ഒട്ടുമിക്കതും പൊളിച്ചുനീക്കി. ഇരുചക്രവാഹനത്തിന് മാത്രം കടന്നുപോകാൻ പറ്റുന്നതാണ് വലിയപാലത്തെ നിലവിലുള്ള പാലം. നാല്പത്‌ വർഷത്തോളമായി പാലത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. ടെൻഡർ തുറന്നാൽ രണ്ടുമാസത്തിനുള്ളിൽ പാലംപണി തുടങ്ങാൻ പറ്റുമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post