Photo Sahadmt
കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്കു കുറുകെ നിർമിച്ച എളമരംകടവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് (മെയ് 23) നാടിന് സമർപ്പിക്കും.
Read also: കോഴിക്കോട് ചേവരമ്പലം ബൈപാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു. 30 ഓളം പേർക്ക് പരുക്ക്
11 തൂണുകളിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 11 മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതകളുടെ വീതി 1.75 മീറ്ററാണ്. ആകെ 10 സ്ലാബുകളാണുള്ളത്. പാലം നിര്‍മ്മാണത്തിന്റെ സ്ട്രക്ച്ചര്‍ പ്രവൃത്തി, പെയിന്റിംഗ് എന്നിവ പൂര്‍ത്തീകരിച്ചു.
അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയായി. സി.ആര്‍.എഫ് പദ്ധതിക്കു കീഴില്‍ 35 കോടിരൂപ ചെലവിലാണ് പാലം നിർമിച്ചിട്ടുള്ളത്. ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിശിഷ്ടാതിഥിയാവും.
Tags:
Bridge