കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്.
ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾ തകർന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക തകരാർ മൂലം ചെരിയുകയും അത് മറ്റു ബീമുകൾ കൂടെ തകരാൻ കാരണമാവുകയുമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം തകർന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്യുകയും പകരം മൂന്ന് പുതിയ ബീമുകൾ ഒരു മാസത്തിനകം തന്നെ പുനർനിർമ്മിക്കുകയും ചെയ്യും.അതോടൊപ്പം തന്നെ തുടർന്നുകൊണ്ടിരിക്കുന്ന സ്ലാബ് കോൺക്രീറ്റിംഗ് തടസ്സമില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.