പ്രീമെട്രിക് സ്‌കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത പരിഹരിക്കാൻ അവസരം


  മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം.


തിരുവനന്തപുരം: 2014-15ലെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്  ലഭിക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ പിശകുമൂലം തുക ലഭിക്കാത്തവർക്കു ന്യൂനത പരിഹരിച്ചു തുക നൽകുന്നതിനു മേയ് 30 വരെ സമയപരിധി അനുവദിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
 ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അദാലത്ത് മുഖേന 55,590 കുട്ടികൾക്കു സ്‌കോളർഷിപ്പ് നൽകുന്നതിന് 5.6 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ തുക അനുവദിക്കുന്നുണ്ട്. ന്യൂനതകൾ ഇനിയും പരിഹരിച്ചു രേഖകൾ സമർപ്പിക്കാനുള്ളവരുടെ വിവരങ്ങളാണ് ഇപ്പോൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് എസ്.സി/എസ്.റ്റി വിഭാഗക്കാരുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. 


പുതിയതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ലൂടെ മേയ് 22, 23 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ മേയ് 24ന് പ്രസിദ്ധീകരിക്കും. 
കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 0471-2560364.

Post a Comment

Previous Post Next Post