ഇരട്ടപ്പാത നിർമാണം: നാളെ മുതൽ കടുത്ത ട്രെയിൻ നിയന്ത്രണം


  23നാണ് പാതയിൽ സുരക്ഷാ പരിശോധന. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും..

കോട്ടയം:ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കടുത്ത ട്രെയിൻ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ഇന്നത്തെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. 23നാണ് പാതയിൽ സുരക്ഷാ പരിശോധന. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും.
പൂർണമായി റദ്ദാക്കിയവ
  1. 12623 ചെന്നൈ–തിരുവനന്തപുരം മെയിൽ (23 മുതൽ 27 വരെ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)
  2. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ (24 മുതൽ 28 വരെ)
  3. 16526 ബെംഗളൂരു–കന്യാകുമാരി ഐലൻഡ് (23 മുതൽ 27 വരെ ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്നത്)
  4. 16525 കന്യാകുമാരി–ബെംഗളൂരു ഐലൻഡ് (24 മുതൽ 28 വരെ)
  5. 16649 മംഗളൂരു–നാഗർകോവിൽ പരശുറാം (20 മുതൽ 28 വരെ)
  6. 16650 നാഗർകോവിൽ–മംഗളൂരു പരശുറാം (21 മുതൽ 29 വരെ)
  7. 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി (21, 23, 24, 26, 27, 28)
  8. 12082 തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (22, 23, 25, 26, 27)
  9. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട് (24 മുതൽ 28 വരെ)
  10. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട് (24 മുതൽ 28 വരെ)
  11. 16327 പുനലൂർ–ഗുരുവായൂർ (21 മുതൽ 28 വരെ)
  12. 16328 ഗുരുവായൂർ–പുനലൂർ (21 മുതൽ 28 വരെ)
  13. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ (21 മുതൽ 28 വരെ)
  14. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ (21 മുതൽ 28 വരെ)
  15. 06444കൊല്ലം–എറണാകുളം മെമു (22 മുതൽ 28 വരെ)

  16. 06443 എറണാകുളം–കൊല്ലം മെമു (22 മുതൽ 28 വരെ)
  17. 06451 എറണാകുളം–കായംകുളം പാസഞ്ചർ (25 മുതൽ 28 വരെ)
  18. 06450 കായംകുളം–എറണാകുളം പാസഞ്ചർ (25 മുതൽ 28 വരെ)
  19. 16791 തിരുനൽവേലി–പാലക്കാട് പാലരുവി (27ന് തിരുനൽവേലിയിൽ നിന്നു പുറപ്പെടുന്നത്)
  20. 16792 പാലക്കാട്–തിരുനൽവേലി പാലരുവി (28)
  21. 06431 കോട്ടയം–കൊല്ലം പാസഞ്ചർ (29 വരെ)

ഭാഗികമായി റദ്ദാക്കിയവ
  1. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (23 മുതൽ 27 വരെ തൃശൂർ വരെ മാത്രം)
  2. 17229 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (24 മുതൽ 28 വരെ തൃശൂരിൽ നിന്നു പുറപ്പെടും

Post a Comment

Previous Post Next Post