കോഴിക്കോട്: കോഴിക്കോട്ടുകാരുടെ ചിരകാലസ്വപ്നമായ അരീക്കാട്-മീഞ്ചന്ത-വട്ടക്കിണര്‍ മേൽപ്പാലത്തിന് ധനവകുപ്പിന്റെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
Read also: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കാക്കൂർ സ്വദേശിയായ യുവാവ് പിടിയിൽ
പാലം വരുന്നതോടെ കോഴിക്കോട് നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. 170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്ററിലാണ് മേൽപ്പാലം പണിയുന്നത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയായാണ് പാലം വിഭാവന ചെയ്തിട്ടുള്ളത്.