കോഴിക്കോട്: ദേശീയപാതയില്‍ ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന പ്രശ്നത്തിന് പരിഹാരമാവുകയാണ്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ മേല്‍പാലത്തിന് ഭരണാനുമതി ലഭിച്ചത് മലബാറിന്റെ ഗതാഗതവികസന രംഗത്ത് സുപ്രധാന നടപടിയായി മാറും. പാലം വരുന്നതിന്റെ ഗുണഫലം ചെറുവണ്ണൂര്‍ പ്രദേശത്ത് മാത്രമല്ല, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കും ലഭിക്കും.
Read also: കോഴിക്കോട് പോക്സോ കേസിൽ 56 കാരൻ പിടിയിൽ, കുട്ടിയുടെ വെളിപ്പെടുത്തൽ സ്കൂളിലെ കൗൺസിലിങ്ങിനിടെ
ചെറുവണ്ണൂര്‍ താഴെ, ചെറുവണ്ണൂര്‍ മേലെ എന്നീ രണ്ട് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ചെറുവണ്ണൂര്‍ മേല്‍പാലം വരുന്നതോടെ പരിഹരിക്കപ്പെടും. 85.2 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തില്‍ നാല് വരിപ്പാതയായാണ് പാലം വിഭാവന ചെയ്തിട്ടുള്ളത്.
കോഴിക്കോട് സിറ്റിയിലേക്കും മലപ്പുറം ജില്ലയിലേക്കും ഗതാഗതക്കുരുക്കില്‍പ്പെടാതെ എത്തിച്ചേരാന്‍ ഏറെ സഹായിക്കുന്നതായിരിക്കും ഈ മേല്‍പാലം.
Tags:
flyover