മുക്കം അഗ്നി രക്ഷ നിലയത്തിൽ രക്ഷ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പുതിയ ഫയർ എഞ്ചിൻ.


മുക്കം: അഗ്നി രക്ഷാ സേനയുടെ നവീകരണത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷനിലേക്ക് അനുവദിച്ച ആധുനിക ഫയർ ടെൻഡർ  തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. 


രക്ഷാപ്രവർത്തനം വളരെ എളുപ്പത്തിലും കാര്യക്ഷമമായും നടത്തുന്നതിനാവശ്യമായ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ BS VI മോഡൽ അശോക് ലൈലാൻഡ് ഫയർ എഞ്ചിനാണിത്. അയ്യായിരം ലിറ്റർ ജലവും നാനൂറ് ലിറ്റർ ഫോം മും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. അൻപത് മീറ്ററോളം അകലെ വരെ വെള്ളം പമ്പ് ചെയ്യാവുന്ന ഹാൻഡ് കൺട്രോൾ ഫിക്സഡ് മോണിറ്റർ, കൃത്യമായ ദിശയും സ്ഥാനവും അറിയാനുള്ള ജി.പി.എസ് സിസ്റ്റം, ഡോറുകളും പൂട്ടുകളും തുറക്കുനതിനാവശ്യമായ പെർക്കുസിവ് ടൂൾകിറ്റ്, ഒരു മിനിറ്റിൽ 2000 ലിറ്റർ വെള്ളം തള്ളാൻ ശേഷിയുള്ള ഓടോമാറ്റിക് പംബിംഗ് സിസ്റ്റം തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്. 


Read alsoമലയോര ഹർത്താൽ പൂർണം

മുക്കം ഫയർ സ്റ്റേഷനിൽ വെച്ചു നടന്ന ഫ്ലാഗ് ഓഫ് കർമ്മത്തിൽ സ്റ്റേഷൻ ഓഫീസർ പി ശംസുദീൻ അധ്യക്ഷത വഹിച്ചു. ഗ്രേഡ് എഎസ്റ്റിഒ കെ. നാസർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാരായ പ്രജിത പ്രദീപ്, ജോഷില,  അശ്വതി സനോജ് പി.എ. ഹനീഫ മാസ്റ്റർ റിട്ടയേർഡ് Asto   N. വിജയൻ, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. 

Post a Comment

Previous Post Next Post