H1N1 സ്ഥിരീകരിച്ച ഉള്ളിയേരിയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിപ്പെടുത്തി


ഉള്ളിയേരി:H1N1സ്ഥിരീകരിച്ച ഉള്ളിയേരിയിൽ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിപ്പെടുത്തി. ആനവാതിൽ ശിശുമന്ദിരത്തിനടുത്തു വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോക്ടർ M S ബിനോയ്‌ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രതിരോധ മരുന്ന് വിതരണം നടത്തി. 
അടുത്ത് സമ്പർക്കം പുലർത്തിയ 13 പേരുടെ സ്രവം പരിശോധനക്കെടുത്തു.പ്രദേശത്തെ നൂറോളം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  വിവരശേഖരണം നടത്തി.പ്രവർത്തനങ്ങൾക്ക് ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ആലങ്കോട് സുരേഷ് ബാബു, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ബീന ടീച്ചർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. കെ മുരളീധരൻ, JHI മാരായ ജിതേഷ്. എൻ. ടി,എൻ. പി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post