ബാങ്കിൽ ഉരച്ചാലും, സ്കാനറിലും കിട്ടില്ല; പണയ തട്ടിപ്പിന് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം നിർമാണം, പിടിയിൽ




കൊണ്ടോട്ടി: മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാവാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്റെ നിർമാണം. ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത തരത്തിലുള്ള നിർമാണത്തിന് വൈദഗ്ധ്യമുള്ളയാളാണ് ഇയാൾ.
കഴിഞ്ഞ ദിവസം പുളിക്കൽ ഒരു സ്വകാര്യ ബേങ്കിൽ സ്വർണാഭരണം പണയം വെക്കാനെന്ന പേരിൽ അഞ്ച് പേർ മുക്കുപണ്ടവുമായി എത്തിയ സംഭവത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തതിലാണ് ഇയാളെ പറ്റി .......

Post a Comment

Previous Post Next Post