കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസ് തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു: കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റു




കോഴിക്കോട്: കോഴിക്കോട് നിന്നും ഇന്നലെ രാത്രി 10 മണിക്ക് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് രാത്രി 1.15 ഓടെ തിരുനെല്ലിയിൽ അപകടത്തിൽപ്പെട്ടു. കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാരമായ പരിക്കേറ്റു.

ഈ വഴിയിലുള്ള പാലത്തിലേക്ക് കയറുന്ന സമയം ഡ്രൈവർ പാലം കാണാതിരിക്കുകയും, പെട്ടെന്ന് ബ്രേക്ക് ചവിട്ടിയത് മൂലം വാഹനം നിരങ്ങി സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു. രാത്രി ഒന്നേകാലിന് ആക്സിഡന്റ് ആയ വാഹനത്തിലെ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ അധികൃതർ ബദൽ മാർഗങ്ങൾ ഒരുക്കുവാൻ കാലതാമസം നേരിട്ടത്തിനെ തുടർന്ന് സ്ത്രീകളും, പുരുഷന്മാരും അടങ്ങിയ യാത്രക്കാർ ബത്തേരി ഡിപ്പോ അധികൃതരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ഒരുപാട് നേരം കഴിഞ്ഞിട്ടും കാട്ടിൽ കുടുങ്ങിയ യാത്രക്കാർ അവിടെ നിൽക്കേണ്ടി വന്നു. ശേഷം പോലീസ് ഇടപെട്ടാണ് മാനന്തവാടിയിൽ നിന്നും മറ്റൊരു കെ എസ് ആർ ടി സി വാഹനം വരുത്തി ആളുകളെ ബത്തേരി ഡിപ്പോയിൽ എത്തിച്ചത്. ആളുകൾ എത്തി ഒരുപാട് നേരം കഴിഞ്ഞിട്ടും യാത്രക്കായി തയ്യാറാക്കിയ വാഹനത്തിന് ഡ്രൈവറെ കണ്ടെത്താൻ കെ എസ് ആർ ടി സിക്കായില്ല. ഈ നിർത്തരവാദിത്വപരമായ പെരുമാറ്റത്തിലാണ് ആളുകൾ കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ അധികൃതരുമായി വാക്കേറ്റം ഉണ്ടായത്.

 ബാംഗ്ലൂരിലേക്ക് ജോലിക്കും, ഇന്റർവ്യൂനും മറ്റു പല ആവശ്യങ്ങൾക്കുമായി രാവിലെ എത്തേണ്ടിയിരുന്ന ആളുകൾ ഇന്ന് രാവിലെ 6:30യോടു കൂടിയാണ് ബത്തേരിയിൽ നിന്നും പുതിയ ബസ്സിൽ വീണ്ടും യാത്ര പുറപ്പെട്ടത്. ഈ വാഹനം ബാംഗ്ലൂർ എത്തുമ്പോഴേക്കും ഉച്ച കഴിയും. അതുമൂലം യാത്രക്കാർക്ക് അവരുടേതായ ആവശ്യങ്ങൾ നടക്കാതെ വരും.


 ഇതിനെക്കുറിച്ച് ആയുള്ള പ്രതികരണത്തിന് കൽപ്പറ്റ ഡിപ്പോയിലേക്ക് വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പറയുന്നത് ഇത് മാനന്തവാടി ഡിപ്പോയിൽ നിന്ന് പുതിയ വാഹനം ഏർപ്പെടുത്തി വിടേണ്ടതായിരുന്നു എന്നും, പക്ഷേ അതിനുപകരം മറ്റൊരു കെഎസ്ആർടിസിയിൽ ആളുകളെ കയറ്റി ബത്തേരിയിൽ ഇറക്കി വിടുകയായിരുന്നു എന്നാണ്. മാനന്തവാടി ഡിപ്പോയിൽ ഇന്റർസ്റ്റേറ്റ് പെർമിറ്റ് ഉള്ള വാഹനമില്ലാത്തതാണ് ഇതിന് കാരണം എന്നും ഡിപ്പോ അധികൃതർ അറിയിച്ചു.

ഇനി സ്വിഫ്റ്റ് ബസിലെ യാത്രക്ക് മുൻപ് രണ്ടുത്തവണ ആലോചിക്കുമെന്നും കെ എസ് ആർ ടി സി യുടെ ഉത്തരവാദിത്വവും സുരക്ഷയും ഇപ്പോൾ തോന്നുന്നില്ലന്നും യാത്രക്കാർ പറയുന്നു. പോലീസ് ഇടപെട്ടില്ലായിരുന്നു എങ്കിൽ ഇപ്പോളും യാത്രയ്ക്കുള്ള സൗകര്യം ലഭിക്കില്ലായിരുന്നു എന്നും യാത്രക്കാർ പറയുന്നു.

Post a Comment

Previous Post Next Post