ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കുള്ള ഇൻ്റർവ്യൂ വിവരങ്ങൾ



കോഴിക്കോട്: ജില്ലയിലെ ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു.

കൊയിലാണ്ടി : തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ (എച്ച്.എസ്.എസ്.ടി. ജൂനിയർ) ഇംഗ്ലീഷ്, കണക്ക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇൻർവ്യൂ ഓഗസ്റ്റ് 29-ന് 11 മണിക്ക്.

ബാലുശ്ശേരി : ശിവപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ് താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 29 തിങ്കളാഴ്ച ഓഫീസിൽ നടക്കും. ഫോൺ: 0496 2640120.
കോഴിക്കോട് : കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ്‌ കോളേജിലെ മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, എം.സി.എ. എന്നീ ഡിപ്പാർട്ട്മെന്റുകളിൽ അധ്യാപക ഒഴിവ്. എ.ഐ.സി.ടി.ഇ. മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് പത്തുദിവസത്തിനകം അപേക്ഷ info@awhengg.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കാം.

താമരശ്ശേരി : താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്‌സ് (സീനിയർ), വൊക്കേഷണൽ ടീച്ചർ (അഗ്രികൾച്ചർ) തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്‌ സ്കൂൾ ഓഫീസിൽ നടക്കും.


കോഴിക്കോട് : ബേപ്പൂർ ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് താത്‌കാലിക ഒഴിവിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29-ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ

തൊട്ടിൽപ്പാലം : ചാത്തങ്കോട്ടുനട ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രാധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച 10-ന്

വളയം : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഓഗസ്റ്റ് 29-ന് 11 മണിക്ക്.

Post a Comment

Previous Post Next Post