ചുങ്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവതി മരണപ്പെട്ടു



താമരശ്ശേരി:ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.

തൻ്റെ കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി ബസ്സിന് പിന്നിലൂടെ റോഡ് മുറിച്ച് കടന്ന് റോഡരികിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥലത്ത് ഓടി എത്തിയയാൾ പറഞ്ഞു. പനംതോട്ടം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.
ബാലുശ്ശേരി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ ടിപ്പറാണ് ശരീരത്തിൽ കയറി ഇറങ്ങിയത്. യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു.

ഭർത്താവ്: ആബിദ്.
മക്കൾ: സമാൻ, ദിയ, ദിൽസാൻ. ആരിഫ്.
കോരങ്ങാട് മജീദ് മാസ്റ്ററുടെ മകളാണ്.
മാതാവ്: റംല

Post a Comment

Previous Post Next Post