കോഴിക്കോട്:ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ വേഗത്തിൽ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യ ബസ്. ഇതിനിടയിൽ യാത്രക്കാരിയായ പതിനേഴുകാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ.
Read also: കരിപ്പൂർ വിമാനാപകടത്തിന് 2 വയസ് ,അർഹമായ നഷ്ടപരിഹാരം കിട്ടിയില്ല, നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ
അപ്രതീക്ഷമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിനെ കണ്ടെല്ലാവരും അമ്പരന്നു.സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാർ ഉടൻ കർമ്മനിരതരായി. സ്ട്രെച്ചറെടുത്ത് ബസിനരികിലേക്ക് എത്തുമ്പോഴേക്കും അവശയായ പതിനേഴുകാരിയെ ചേർത്ത് പിടിച്ച് ബസ് ജീവനക്കാരും സഹയാത്രികരും തയ്യാറായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ഹോളി മരിയ സ്വകാര്യ ബസ്.ഇതിനിടയിലാണ് യാത്രക്കാരിയായ പതിനേഴുകാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ഇതോടെ ഏറ്റവും അടുത്തുള്ള ചെങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റുകയായിരുന്നു.തുടർന്ന് അടിയന്തിര ശുശ്രൂഷ നൽകി.കേച്ചേരി സ്വദേശിയായ വിദ്യാർത്ഥിനി സുഖം പ്രാപിച്ചു വരുന്നു. യാത്രക്കാരിയെ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാർ കർത്തവ്യ ബോധത്തിന്റെ മാതൃകയാണ് തീർത്തത്. മിനുറ്റുകൾക്കകം സ്വകാര്യ ബസ് യാത്ര തുടർന്നു.