കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഇ.വി ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കൊടുവള്ളി വെണ്ണക്കാട് ഉള്ള റോയൽ ആർക്കയിഡ് കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു.
Read also: നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച സംഭവം: കടുത്ത നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ
കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹിം, കൊടുവള്ളി എം.എൽ.എ എം.കെ മുനീർ, മുൻസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു, മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ റംസിയ മുഹമ്മദ്, ജെ. മനോഹരൻ, ഇ മൊബിലിറ്റി ഡിവിഷൻ മേധാവി അനർട്ട്, അമൽചന്ദ്രൻ ഇ.ആർ, കോഴിക്കോട് അനർട്ട് ജില്ലാ എൻജിനീയർ ഉസ്മാൻ, മാനേജിംഗ് പാർട്‌നർ, റോയൽ ആർക്കയിഡ്, വയോളി മുഹമ്മദ് എന്നിവർ പങ്കെടുത്തു.