പഴയ ഐഫോണുകളിൽ ഇനി വാട്സ് ആപ്പ് പ്രവർത്തിക്കില്ല. വാബിറ്റ്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഴയ ഐഫോൺ ഉപയോക്താക്കളിൽ പലർക്കും നേരത്തെ തന്നെ വാട്സ് ആപ്പ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾക്കാകും വാട്സ് ആപ്പ് ലഭിക്കാതെ വരിക. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നവയാണ് ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് തുടങ്ങിയവ. ഈ മോഡലുകള്‍ക്കായിരിക്കും പ്രധാനമായും ഈ പ്രശ്നം വരുന്നത്.
വാട്സ് ആപ്പ് പോകാതെ ഇരിക്കാനുള്ള എളുപ്പവഴി അപ്ഡേഷനാണ്. ഐഫോണ്‍ 5ല്‍ പുതിയ മാറ്റങ്ങള്‍ വന്നാൽ പിന്നെ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പമായിരുന്നു ഐഒഎസ് 10 ഉം പുറത്തിറക്കിയത്. നിരവധി പേർ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്ന പതിവില്ല. അങ്ങനെയുള്ളവർക്ക് പുതിയ അപ്ഡേറ്റുകൾ ചെക്ക് ചെയ്യാനുള്ള അവസരം കൂടിയാണിത്. ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് എന്നി ഫോണുകളുടെ ഉപയോക്താക്കൾക്ക് ഐഒഎസ് 12.5.6 വരെയുള്ള അപ്ഡേറ്റുകൾ ചെയ്യാം.
ഐഒഎസ് 11ല്‍ ആണ് ഐഫോണ്‍ X, 8, 8 പ്ലസ് മോഡലുകളുടെ തുടക്കം. ഈ മോഡലുകൾ ഉപയോഗിക്കുന്നവർ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം അവരുടെ ഫോണിൽ ഇനി വാട്സ് ആപ്പ് ലഭ്യമാകില്ല. അപ്ഡേറ്റ് ചെയ്യാൻ എളുപ്പമാണ്. ഐഫോണിൽ സെറ്റിങ്‌സ് > ജനറല്‍ > സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന ഓപ്ഷനിൽ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ചെയ്യുകയാണ് രീതി. വാട്സ് ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളെല്ലാം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ അപ്ഡേറ്റുകൾ വരുമ്പോൾ പഴയ സോഫ്റ്റ് വെയറുമായി ആപ്പുകൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയില്ല.
ഇതോടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ കാലഹരണപ്പെടും. ആന്‍ഡ്രോയിഡിലും ഐഒഎസിലുമാണ് ഈ പ്രശ്നം. പഴയ സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായതുകൊണ്ട് കുറച്ചുപേർക്കായി അവ ഡവലപ്പ് ചെയ്യേണ്ട കാര്യമില്ലെന്നാണ് കമ്പനികളുടെ തീരുമാനം. പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദീപാവലി സെയിലിൽ ഇഷ്ടം ഉള്ള ഫോൺ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഐഫോൺ 12, ഐഫോൺ 13 എന്നിവ മികച്ച വിലയിൽ ലഭ്യമാണ്.
Tags:
Technology