കാരുണ്യയാത്രയിൽ പങ്കാളികളായത് 80 ബസുകൾ


ബസുകളുടെ കാരുണ്യയാത്ര നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഫ്ളാഗ് ഓഫ് ചെയ്യുന്നു

നരിക്കുനി : വൃക്കകൾ തകരാറിലായ നരിക്കുനി പുതുക്കുടി പറമ്പത്ത് രജിലേഷിന്റെ ചികിത്സയ്ക്കായി, നരിക്കുനി ബസ് സ്റ്റാൻഡിൽനിന്നു സർവീസ് നടത്തുന്ന സ്വകാര്യബസുകൾ കാരുണ്യയാത്ര നടത്തി.
രജിലേഷിന്റെ വൃക്ക മാറ്റിവെക്കുന്നതിനായി ചികിത്സാസഹായ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനായി എൺപതോളം ബസുകളാണ് കാരുണ്യയാത്ര നടത്തിയത്. ഇത്രയും ബസുകൾ ഒന്നിച്ച് കാരുണ്യയാത്രയ്ക്ക് തയ്യാറായത് സമൂഹത്തിനുതന്നെ മാതൃകയായിരിക്കുകയാണ്.

നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം കാരുണ്യയാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു.

വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, സമിതി കൺവീനർ പി.സി. ബാബു, എൻ.പി. രാമകൃഷ്ണൻ, ഹോംഗാർഡ് രാമകൃഷ്ണൻ, ഉടമകളുടെ പ്രതിനിധികളായ സുൽത്താൻ സലിം, ആബിദ്, പ്രദീപൻ, റഷീദ്, ചികിത്സാസഹായ സമിതി അംഗങ്ങളായ ഹോംഗാർഡ് ദാസൻ, രാജൻ കൂടാതെ ബസ് തൊഴിലാളികളും മറ്റ് ഓണേഴ്‌സ് പ്രതിനിധികളും പങ്കെടുത്തു.

Post a Comment

Previous Post Next Post