ചൂലാം വയലിൽ നിയന്ത്രണം വിട്ട ബസ്സ് ലോറിയിൽ ഇടിച്ച് 20-ലധികം പേർക്ക് പരിക്ക്



കുന്ദമംഗലം: ദേശീയപാതയിൽ ചൂലാം വയലിൽ നിയന്ത്രണം വിട്ട ബസ്സ് ലോറിയിൽ ഇടിച്ച് യാത്രക്കാരായ 20ലധികം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30ഓടെയാണ് സംഭവം.
ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിവ്. അടിവാരം ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസ്സാണ് ചൂലാം വയൽ സ്കൂളിൻ്റെ മുൻപിൽ ഇറക്കത്തിൽ ലോറിയിൽ ഇടിച്ചത്. അതിരാവിലെ ആയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകട കാരണം വ്യക്തമല്ല.അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post