ചിക്കന്‍ പോക്സെന്ന് വാദം, കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന് പുജാരി; പിടികൂടി പൊലീസ്



കോഴിക്കോട്: കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
എന്നാല്‍ ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചെത്തിയതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിൽ രണ്ട് മാസമായി പൂജാരിയായി ജോലി ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post