ഡിസംബറിൽ 14 ദിവസം ബാങ്ക് അവധി; ശ്രദ്ധിച്ചില്ലെങ്കിൽ വർഷാവസാനം പണിപാളും



ഡിസംബർ എത്തുകയാണ്, 2022 ന്റെ അവസാനത്തേക്ക് മാറ്റി വെച്ച പല സാമ്പത്തിക കാര്യങ്ങളും പലർക്കുമുണ്ടാകും. അവ ബാങ്കിലെത്തി ചെയ്യേണ്ടവ ആണെങ്കിൽ തീർച്ചയായും നിങ്ങൾ ഡിസംവബാറിലെ ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ബാങ്കിൽ ഇടപാടുകൾക്കായി എത്തുമ്പോൾ അവധിയാണെങ്കിൽ ചിലപ്പോൾ അത് നിങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിയേക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടർ അനുസരിച്ച് ഡിസംബറിൽ ഇന്ത്യയിലെ ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിരിക്കും. ഇതിൽ വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഉത്സവങ്ങളിൽ ഭൂരിഭാഗവും പ്രാദേശികമായതിനാൽ, അവധികൾ വ്യത്യാസപ്പെട്ടിരിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സംസ്ഥാങ്ങളിൽ അവധി വ്യത്യസ്‍തമായിരിക്കും.

ഡിസംബറിലെ ബാങ്ക് അവധികളുടെ പട്ടിക:

ഡിസംബർ 3: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ

ഡിസംബർ 4 : ഞായറാഴ്ച

ഡിസംബർ 5: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022

ഡിസംബർ 10: രണ്ടാം ശനിയാഴ്ച

ഡിസംബർ 11 : ഞായറാഴ്ച

ഡിസംബർ 12 : പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ

ഡിസംബർ 18: ഞായറാഴ്ച

ഡിസംബർ 19: ഗോവ വിമോചന ദിനം


ഡിസംബർ 24: ക്രിസ്മസ്

ഡിസംബർ 24: നാലാം ശനിയാഴ്ച

ഡിസംബർ 25: ഞായർ

ഡിസംബർ 26: ക്രിസ്മസ് ആഘോഷം

ഡിസംബർ 29: ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം

ഡിസംബർ 30: യു കിയാങ് നംഗ്ബാഹ് 30

ഡിസംബർ 31: പുതുവർഷ രാവ്

ആർബിഐ വിജ്ഞാപനം ചെയ്യുന്ന ബാങ്ക് അവധി ദിവസങ്ങളിൽ, എല്ലാ പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകൾ, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുടെ ശാഖകൾ അടച്ചിടും

Post a Comment

Previous Post Next Post