കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി.


Read alsoവീടുകളിൽ പ്രകൃതിവാതകമെത്തി

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ചിന്നൂസ് ബസിന്റെ ഡ്രൈവര്‍ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ ജോയിന്റ് ആര്‍ടിഒ, ആര്‍ടിഒയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ കോഴിക്കോട് യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് എംവിഡിയുടെ നടപടി.

വടകര- കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ദേശീയ പാതയിലൂടെ മത്സരയോട്ടം നടത്തിയത്. മുന്‍പിലെ ബസ് വശം ചേര്‍ത്ത് നിറുത്താതെ റോഡില്‍ നിറുത്തി യാത്രക്കാരെയിറക്കി. പിന്നാലെ വന്ന ചിന്നൂസ് ബസ് ദേശീയ പാതയില്‍ നിന്നിറക്കി നിറുത്തിയ ബസിനെ ഇടത് വശത്ത് കൂടി മറികടന്നു. ഈ സമയം നിറുത്തിയ ബസില്‍ നിന്നറങ്ങിയ യാത്രക്കാരി ചിന്നൂസ് ബസിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. യാത്രക്കാരി വേഗം പുറകോട്ട് മാറിയതിനാല്‍ അപകടം ഒഴിവായി. പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവരാണ് അവിടെ നിന്ന് മാറ്റിയത്. ഇരു ബസുകളും യാത്ര തുടരുകയും ചെയ്തു.

Post a Comment

Previous Post Next Post