കോഴിക്കോടൻ മില്‍ക്ക് സര്‍ബത്ത് മധുരം വീണ്ടും; പൂട്ടിയ കടയ്ക്ക് പകരം രണ്ട് കടകകൾ തുറക്കും


കോഴിക്കോട്:കോഴിക്കോടിന്റ മില്‍ക്ക് സര്‍ബത്ത് മധുരം തിരിച്ചെത്തുന്നു. പൂട്ടിയ ഒരു കടയ്ക്ക് പകരം രണ്ട് കടകളാണ് തുറക്കാനൊരുങ്ങുന്നത്. കോടതി വിധിയെത്തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സി.എച്ച് പാലത്തിന് സമീപത്തെ കട അടച്ചത്.
അത്ര പെട്ടൊന്നൊന്നും മായ്ക്കാനാകില്ല മില്‍ക്ക് സര്‍ബത്തിന്റ മധുരം. സി.എച്ച് പാലത്തിന് കീഴിലെ പഴയ കടയുടെ തൊട്ടടുത്ത് തന്നെ അധികം വൈകാതെ നിങ്ങള്‍ക്ക് കോഴിക്കോടിന്റ സ്വന്തം രുചി നുണയാം. അനന്ദേട്ടനാണ് ഇവിടെ കട തുടങ്ങുന്നത്. ആനന്ദേട്ടന്റ ദുഖം കണ്ട് തൊട്ടടുത്തുള്ളയാള്‍ തന്നെയാണ് കട വിട്ടുനല്‍കാന്‍ തയാറായത്. സഹോദരനായ മുരളിയാണ് ടാഗോര്‍ ഹാളിനടുത്ത് രണ്ടാമത്തെ കട തുടങ്ങുന്നത്. രണ്ടായി പിരിയുന്നതിന്റ സങ്കടം ആനന്ദനും മുരളിക്കും ഉണ്ടെങ്കിലും രണ്ടിടത്ത് മില്‍ക്ക് സബര്‍ത്ത് രുചി സമ്മാനിക്കാന്‍ കഴിയുന്നതിന്റ സന്തോഷത്തിലാണ് ഇവരും. സര്‍ബത്ത് പ്രേമികള്‍ക്കും ഇരട്ടി സന്തോഷം.

Post a Comment

Previous Post Next Post