താമരശ്ശേരി: ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണ്ടത്.
ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഡ്രൈവർ തമിഴ് നാട് സ്വദേശി രവികുമാർ സാഹസികമായി കരക്ക് കയറി റോഡിൽ എത്തി. ഇയാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗ്യാസ് സിലിണ്ടറുകൾക്ക് ചോർച്ചയുള്ളതിനാൽ ഫയർഫോഴ്സും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:
Accident