കോഴിക്കോട്: ജില്ല എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെയും എംപ്ലോയബിലിറ്റി സെന്‍ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേള 'നിയുക്തി 2022' നവംബർ 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ പി. രാജീവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, ടെക്നിക്കൽ, സെയിൽസ്, ഓഫിസ് അഡ്മിനിസ്ട്രേറ്റർ, മാർക്കറ്റിങ്, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിൽനിന്ന് 105 കമ്പനികളാണ് പങ്കെടുക്കുന്നത്. 5000ത്തിൽ കൂടുതൽ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡൗൺലോഡ് ചെയ്യുന്ന ഹാൾടിക്കറ്റ് ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുക.
ഉദ്യോഗാർഥികൾക്ക് പ്രത്യേക ടൈം സ്ലോട്ടുകൾ നിശ്ചയിച്ച് നൽകിയിട്ടുള്ളതിനാൽ വർധിച്ച തിരക്ക് ഒഴിവാക്കാനാകും. ഡിവിഷനൽ എംപ്ലോയ്മെന്‍റ് ഓഫിസർ എം.ആർ. രവികുമാർ, സി.കെ. സജീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്.