കോഴിക്കോട് : കേരളത്തിൽ നിന്നുള്ള കയറ്റുമതിയിലെ 80 ശതമാനം ചരക്കു കളും കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നി വിടങ്ങളിൽ നിന്നാണ്. നഞ്ചങ്കോട്, ഊട്ടി, ചിത്രകൂടം, കുടക് എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതിയും വഴിമാറിപ്പോവുകയാണ് ചെയ്യുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവിനരാരംഭിക്കാത്തതാണ് കോഴിക്കോട്ടെ കയറ്റുമതിക്ക് വിഘാതമാകുന്നത്.
വലിയ വിമാനങ്ങളിൽ 26 ടൺ വരെ ചരക്കുകൾ കയറ്റി യക്കാമെങ്കിൽ ചെറുവിമാനങ്ങളിൽ നാലു ടണ്ണെ അയക്കാനാവൂ. പഴം, പച്ചക്കറി തുടങ്ങിയവയാണ് കൂടുതലായി മലബാറിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്.
Read also: വാക്ക് തര്‍ക്കം; കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
കയറ്റുമതിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ. മുൻപ് ആഴ്ചയിൽ കോഴിക്കോട്ടു നിന്ന് 4,000 കിലോ ഹലുവ വരെ ഗൾഫിലേക്ക് പോയിരുന്നത് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലേക്കു മാറിയതായി മലബാർ ഡവലപ്മെ ന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി പറയുന്നു.