കൊടുവള്ളിയിൽ കട കുത്തിതുറന്ന മോഷ്ടാകളുടെ CCTV ദൃശ്യങ്ങൾ പുറത്ത്




കൊടുവള്ളി:  വാരിക്കുഴിത്താഴം പാഷാസ് മിനി മാർട്ടിൽ 2022 നവംബർ 19 നു പുലർച്ചെ 1:30 നും 2:30 നും നടന്ന മോഷണ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടയിൽ ഉണ്ടായിരുന്ന പണവും സാധനങ്ങളും ഉടമ ജീലാനി പാഷയുടെ വിവിധ രേഖകൾ അടങ്ങിയ പഴ്സ് തുടങ്ങിയവയാണ് ബൈക്കിൽ എത്തിയ രണ്ടു മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കൾ  ഇരുമ്പ് കമ്പിയുപയോഗിച്ച് കടയുടെ ഗ്രില്ലിൻ്റെ പൂട്ട് പൊളിച്ചു അകത്ത് കടന്ന ശേഷം ഷട്ടറിൻ്റെപൂട്ടും തകർത്താണ് പണവും വസ്തുക്കളും കവർന്നത്. കൊടുവളള്ളി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 മോഷ്ടാകളെ പിടികൂടാൻ എല്ലാവരും പരമാവധി ഷെയർ ചെയ്യുക.മോഷ്ടാകളെ കുറിച്ചു വല്ല വിവരവും കിട്ടുന്നവർ സ്റ്റേഷൻ നമ്പറിലോ കട ഉടമയുടെ നമ്പറിലോ വിളിച്ചറിയിക്കുക (കൊടുവള്ളി സ്റ്റേഷൻ 04952210213, കട ഉടമ 7025155517)

Post a Comment

Previous Post Next Post