ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ




അനാവശ്യമായ ശരീരഭാരം നമ്മളിൽ മിക്കവരെയും അലട്ടുന്ന ഒന്നാണ്. മാറി വരുന്ന ഭക്ഷണശീലവും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമമില്ലായ്മയും അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാക്കുന്നതിന് അമിതവണ്ണം വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് തരം പാനീയങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...

വേണ്ട ചേരുവകൾ...

കറുവപ്പട്ട 2 ടീസ്പൂൺ തേൻ 1 ടീസ്പൂൺ തേൻ ചെറുചൂടുള്ള വെള്ളം 1 കപ്പ്

ആദ്യം കുറച്ചു വെള്ളം ചൂടാക്കി അതിലേക്ക് കറുവപ്പട്ട ചേർക്കുക. വെള്ളത്തിൽ തേൻ ചേർക്കുന്നതിനു മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും തണുപ്പിക്കാൻ വയ്ക്കുക. തേനിൽ അടങ്ങിയിരിക്കുന്ന ശക്തമായ എൻസൈമുകളെ ചൂട് നിർജ്ജീവമാക്കുന്നു. തണുത്തു കഴിഞ്ഞ ശേഷം തേൻ കൂട്ടിചേർത്ത് ഈ പാനീയം കഴിക്കുക. പ്രഭാതഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഇത് കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകും. ഇത് പാനീയം നേരത്തെ തയ്യാറാക്കിവച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാാവുന്നതുമാണ്. സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എലികളിൽ നടത്തിയ ഒരു പഠനത്തിൽ തേനിന് ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും കഴിയുമെന്ന് അഭിപ്രായപ്പെടുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ കറുവപ്പട്ട കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള സ്വാധീനം ശരീരത്തെ ആത്യന്തികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


രണ്ട്...

ഇഞ്ചി നാരങ്ങ വെള്ളം... വേണ്ട ചേരുവകൾ...

തണുത്ത വെള്ളം 1 കപ്പ് ജീരകം പൊടിച്ചത് ¾ സ്പൂൺ നാരങ്ങ നീര് 1 ടീസ്പൂൺ ഇഞ്ചി 1 കഷണം

തയ്യാറാക്കുന്ന വിധം...

ഇത് തയ്യാറാക്കാനായി ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക. തണുപ്പിച്ച വെള്ളത്തിനൊപ്പം ഇഞ്ചി ചേർത്ത് ഒരു ബ്ലെൻഡറിൽ മിനുസമാകുന്നതുവരെ അടിച്ചെടുക്കുക. ഒരു ഗ്ലാസിലേക്ക് ഈ പാനീയം ഒഴിച്ച് ജീരകപൊടിയും നാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ഇഞ്ചിയിലെ സംയുക്തങ്ങൾക്ക് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

Highlights:Two types of drinks that can help you lose weight

Post a Comment

Previous Post Next Post