ജനകീയ ബിരിയാണി വിരുന്നുമായി യൂണിറ്റി സോഷ്യൽ സർവീസ് പാലത്ത്

വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുവാക്കളുടെ കൂട്ടായ്മയാണ് യൂണിറ്റി സോഷ്യൽ സർവീസ്.

കോഴിക്കോട് : ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് പ്രദേശം കേന്ദ്രീകരിച്ച് ജില്ലയിലുടനീളം ജാതി മത ഭേദമെന്യേ ആയിരക്കണക്കിനാളുകൾക്ക് ആശ്വാസ മാകുന്ന ജീവ കാരുണ്യ വഴിയിൽ സജീവമാണ് പാലത്ത് പ്രദേശത്തെ യൂണിറ്റി പ്രവർത്തകർ.

മെഡിക്കൽ ക്ലിനിക്ക്, മരുന്ന് വിതരണം, ഹോം കെയർ, ആംബുലൻസ് സർവീസ്, പ്ലഷർ ഹോം, ഭക്ഷ്യകിറ്റ് വിതരണം, മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് കൗൺസലിംഗ്, മെഡിക്കൽ ക്യാമ്പുകൾ, വളണ്ടിയർ സേവനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സൗജന്യ സേവന പദ്ധതികളാണ് യൂണിറ്റി നടത്തിവരുന്നത്.


ഈ പദ്ധതികൾ നല്ല രീതിയിൽ നടപ്പിലാക്കുന്നതിന് 20 ലക്ഷത്തോളം രൂപ ഒരു വർഷം ചിലവ് വരുന്നുണ്ട്. യാതൊരു സ്ഥിര വരുമാനവുമില്ലാത്ത ഈ സംവിധാനം സഹൃദയരായ നല്ല മനുഷ്യരുടെ ധനസഹായം കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്.

പദ്ധതിക്ക് സഹായകരമാകുന്നതിന് ആവശ്യമായ സാമ്പത്തിക സമാഹരണം ഉദ്ദേശിച്ചു കൊണ്ട് 2022 നവംബർ 13ന് ജനകീയ ബിരിയാണി വിരുന്ന് ഒരുക്കുകയാണ് യൂണിറ്റി പ്രവർത്തകർ.

മുൻകൂട്ടി ഓർഡർ എടുത്ത് 100 രൂപക്ക് ബിരിയാണി നൽകി ഫണ്ട് സമാഹരിക്കുന്ന ഈ പദ്ധതിക്ക് ആവശ്യമായ വസ്തുക്കൾ സ്പോൺസർ നൽകിയും, പരമാവധി ഓർഡർ ശേഖരിച്ചും ഈ സദുദ്യമത്തിന്റെ വിജയത്തിനായി താങ്കളെ പോലുള്ള ഉദാരമതികളുടെ ആത്മാർഥമായ സഹകരണവും പ്രാർഥനയും അഭ്യർഥിക്കുകയാണ്.

ബിരിയാണി ഓർഡറുകൾക്കും സ്പോൺസർഷിപ്പിനും ബന്ധപ്പെടുക്കുക:  8086115665

യൂണിറ്റിയുടെ പ്രവർത്തനങ്ങൾ

Post a Comment

Previous Post Next Post