ബാലുശേരി:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)നായി സംസ്ഥാന സർക്കാർ നിർദേശിച്ച കിനാലൂരിലെ ഭൂമിയിൽ ഉന്നതതല സംഘം സന്ദർശിച്ചു. സ്ഥലമേറ്റെടുക്കുന്നതിന്റെ മുന്നോടിയായി നടന്ന സാമൂഹികാഘാത പഠന റിപ്പോർട്ട് നേരിൽ വിലയിരുത്തുന്നതിനായാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇ വി ഗോപി ചെയർമാനായ സമിതി വെള്ളിയാഴ്ചയെത്തിയത്.
കൊയിലാണ്ടി എൽഎ സ്‌പെഷ്യൽ തഹസിൽദാർമാരായ വി എൻ ദിനേഷ് കുമാർ, കെ മുരളീധരൻ, എൽഎ ഡെപ്യൂട്ടി കലക്ടർ പി പി ശാലിനി, സാമൂഹിക ശാസ്ത്രജ്ഞരായ സുസ്മിത, പി സജേഷ്, മുദാസിർ എന്നിവരാണെത്തിയത്. പനങ്ങാട് പഞ്ചായത്തംഗങ്ങളായ കെ ടി നിഷ, സാജിത എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.