കൊടുവള്ളി: 2007,2018,19,20 വർഷങ്ങളിൽ ശക്ത്മായ മഴയിൽ പൂനൂർ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ കോഴിക്കകട്-കൊല്ലഗൽ ദേശീയപാത 766ൽ വെള്ളം കയറുകയും വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിക്കുകയും ചെയ്തിരുന്നു.
2007ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ കല്ലട ബസ്സ് മുങ്ങിയതും,2019ൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിലൂടെ കടന്ന് പോയതും ഇന്നും മറക്കാത്ത ഓർമ്മകളാണ്.
മണ്ണിൽകടവ്, നെല്ലാംകണ്ടി, പടനിലം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും വെള്ളം കയറുന്ന പ്രദേശങ്ങൾ. ഇവിടേയും ഉടനെ തന്നെ റോഡ് ഉയർത്തൽ ജോലികൾ ആരംഭിക്കും. താമരശ്ശേരിയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലം വീതി കൂട്ടലും ഉടനെ തന്നെ ആരംഭിക്കും.
നെല്ലാംകണ്ടിയിൽ റോഡിന്റെ ഇരുവശങ്ങളും കെട്ടി ഉയർത്തി ആദ്യ നടപടികൾ കഴിഞ്ഞു. ഇപ്പോൾ ഇവിടെ റോഡ് ഉയർത്തുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വൺ-വേ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്. ഇതിനാൽ ഗതാഗത തടസ്സം ഉണ്ടാവാറുണ്ട്. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിച്ച് യാത്ര ചെയ്യുക.
Tags:
Road