മാവൂരിൽ തെരുവുനായ് ആക്രമണം: ആറുപേർക്ക് കടിയേറ്റു



മാവൂർ: മാവൂർ അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ് ആക്രമണം. ആറുപേർക്ക് കടിയേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് ആക്രമണം തുടങ്ങിയത്. പോസ്റ്റ് ഓഫിസിന് സമീപത്ത് നിന്നാണ് നായ് ആക്രമണം തുടങ്ങിയത്.തെനപറമ്പിൽ ഭാഗം വഴി ഓടിയ നായ വഴിയിലുള്ളവരെ ആക്രമിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തും മാവൂർ-പള്ളിയോൾ റോഡിലും ഉള്ളവരെയും ആക്രമിച്ചു.രാത്രിയും ആക്രമണം തുടർന്നു. 
തെനപറമ്പിൽ ബീഫാത്തിമ (80), കച്ചേരികുന്ന് ബാലൻ (50), എഴുനിലത്ത് മുജീബ് റഹ്മാൻ (37), മേച്ചേരിക്കുന്ന് സുഗീഷ് (25), തെനപറമ്പിൽ മൻസുർ (42), അതിഥി തൊഴിലാളി എന്നിവരെയാണ് ആക്രമിച്ചത്.ബീഫാത്തിമക്ക് വീടിനുമുന്നിൽനിന്നാണ് സാരമായി കടിയേറ്റത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന മൻസൂറിനെ ആക്രമിച്ചെങ്കിലും പാന്റിനാണ് കടിയേറ്റത്. പരിക്കേറ്റവരെയല്ലൊം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post