താമരശ്ശേരി ചുരത്തിൽ ഇന്നു കർശന നിയന്ത്രണം



താമരശ്ശേരി∙ ചുരത്തിൽ പുതുവത്സരാഘോഷം അതിരു കടക്കാതിരിക്കാൻ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി 9നു ശേഷം ചുരത്തിൽ സന്ദർശകരെ അനുവദിക്കില്ല. 
ചുരത്തിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും 9ന് ശേഷം അടയ്ക്കണം. പ്രധാന കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും. രാത്രി പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് ഇൻസ്പെക്ടർ ടി.എ.അഗസ്റ്റിൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് നടപടി കൂടുതൽ കർശനമാക്കിയത്.

Post a Comment

Previous Post Next Post