താമരശേരി:ചുരത്തില്‍ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു.ചുരം റോഡില്‍ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.
മസ്ജിദിന്റെ മിനാരവും ഒരു ഭാഗവും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.