കൊടുവള്ളി: കൊടുവള്ളിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിയുമായി ഗൂഢല്ലൂരിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടി നിയന്ത്രണം വിട്ട് ആംബുലൻസ് മറിയുകയായിരുന്നു. കൊടുവള്ളി ടൗണിൽ വച്ചാണ് അപകടം. രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരുക്കില്ല.
Read also: കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു