കരിപ്പൂർ: കോവിഡ് ഭീതി തടയുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നു മുതൽ കോവിഡ് പരിശോധന ആരംഭിക്കും.
കേന്ദ്ര ഹെൽത്ത് ഓഫിസറും എയർപോർട്ട് അതോറിറ്റിയും ആവശ്യമായ സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കി. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഓരോ വിമാനങ്ങളിലെയും 2% യാത്രക്കാർക്ക് മാത്രമാണ് ഇന്നു മുതൽ പരിശോധന. പരിശോധനയ്ക്ക് സ്വകാര്യ ലാബിനെ ചുമതലപ്പെടുത്തി. യാത്രക്കാർക്ക് പരിശോധന സൗജന്യമാണ്.